Thursday 4 August 2016

ബ്ലോഗെഴുത്തുലോകം വാരം 002 രചന 08


നീതിദേവത (കവിത)
സുമോദ് പരുമലയിൽ
sumodparumala@gmail.com

നീതിദേവത...

സത്യം...
ഒരു കനത്ത വാവലിനെപ്പോലെ...
ഉയരങ്ങളിൽ നിന്നല്ലാതെ
പറക്കുവാനാവാതെ...
കടുത്ത നുണപ്രഹരങ്ങളേറ്റ്
നിലംപതിയ്ക്കുന്നു...

സ്ഥൂല ശരീരഭാരത്താൽ
ദുർബലമായ കാലുകളിൽ
കുതിച്ചോടാനാവാതെ
ഇടറിയിടറിയിഴഞ്ഞു നീങ്ങുന്നു
പറ്റിപ്പിടിച്ചു കയറാൻ
മരങ്ങൾ തേടുന്നു...

അതിന്റെ സഞ്ചാരദിശയിലെ
ഓരോ തരുക്കളും വെട്ടിയെറിഞ്ഞ്...
നുണകൾ അട്ടഹസിയ്ക്കുന്നു...

വേച്ചുവേച്ചു താണ്ടിയ
ദൂരങ്ങളുടെ തളർച്ചയിൽപ്പെട്ട്
കടവാതിൽ മണ്ണിൽ
പുതഞ്ഞു കിടക്കുന്നു...

ഇരുട്ടുപാളികളാൽ
കണ്ണുകൾ മൂടിയ...
ഇടറിവീണ സത്യത്തിന്റെ
വിവശമായ മുഖത്ത്
ദൈന്യത പരക്കുന്നു...

കർണപുടങ്ങളിലൂടെ
കാഴ്‌ചകൾ കാണുന്ന
കറുത്ത നീതിപീഠത്തിന്റെ
എല്ലാ ദൈന്യതകളുമാവാഹിച്ച്
വേർതിരിച്ചെടുക്കാനാവാത്ത
ആവൃത്തി’കളുടെ
സങ്കീർണതയിൽ
സ്വയം നഷ്ടപ്പെട്ട്...
ഇരുണ്ട വേഷം” ധരിച്ച
അവതാരങ്ങളെക്കാത്ത്
കിടക്കുന്ന സത്യത്തിന്റെ
മുഖത്ത്...
മരണഭയത്തിൽ ചാലിച്ച
നിസ്സഹായത....
അവസാനം
ആശയറ്റ്...ആഹാരമറ്റ്
പിടഞ്ഞു മരിയ്ക്കുന്നു...

മരിച്ച സത്യങ്ങളുടെ,
വറ്റു കണ്ടിട്ടില്ലാത്ത
ആമാശയങ്ങളിൽപ്പെട്ട്
ഒരിയ്ക്കലും പുറത്തു വരാനാവാതെ...
നീതിദേവതമാർ
കുഴിച്ചുമൂടപ്പെടുന്നു...


______________________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:


___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

___________________________________________________________________________